പുകയുന്ന ചിന്തകള്‍
ഇന്ന് ലോക പുകവലി വിരുദ്ധ ദിനമത്രെ.
അര്‍ത്ഥവത്തായ എന്ത് സങ്കല്പത്തെയും ദിനാചരണമായി ചുരുക്കുന്നതിന്റെ മറ്റൊരു നിദര്‍ശനം.
പതിനഞ്ചിനം കാന്‍സറുകള്‍ പുകവലിമൂലമുണ്ടാകുന്നുണ്ടത്രെ. വിവിധ ശ്വാസകോശ രോഗങ്ങള്‍. ഹൃദ്രോഗങ്ങള്‍. അങ്ങനെ അങ്ങനെ... രോഗം മാത്രം നല്‍കുന്ന ഒന്നാണ് പുക. ലോകത്ത് നടക്കുന്ന അഞ്ചിലൊരു മരണം പുകവലി മൂലമാണെന്ന് കണക്കാക്കുന്നു. (പുകവലിച്ചില്ലെങ്കിലും മരിക്കും. വലിച്ചാലും മരിക്കും. എന്നൊരു ന്യായമുണ്ട്. വലിക്കാതെ മരിക്കരുതോ എന്നൊരു മറു ചോദ്യവും.)
മദ്യം പോലെയല്ല പുക. വലിക്കുന്നവനെ മാത്രമല്ല. മറ്റുള്ളവരെയും അത് രോഗിയാക്കുന്നു. പാസീവ് സ്മോക്കിങ്ങ് മൂലം അമേരിക്കയില്‍ 3000 പേര്‍ക്ക് ശ്വാസകോശാര്‍ബുദം ഉണ്ടാകുന്നത്രെ. 35000 മരണങ്ങള്‍ ഇതുമൂലം ഉണ്ടാകുന്നതായി പരിഗണിക്കുന്നു. പൊതു സ്ഥലങ്ങളില്‍ വലിക്കരുതെന്ന നടപ്പാക്കാന്‍ നമ്മുക്ക് കഴിയാതെ പോയ ആ ഹൈക്കോടതി വിധി... സുപ്രീം കോടതിയും ശരിവച്ചത്... അതീ ന്യായത്തിലാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. പുക വലിച്ചോളൂ... പുറത്തേക്ക് വിടരുത് എന്നൊരു നിയമം കൊണ്ടു വരുന്നതും നന്നെന്നെനിക്ക് തോന്നുന്നു.
ഇത്രയൊക്കെ പ്രശ്നമുണ്ടാക്കുന്ന സിഗരറ്റിന്റെ ഉത്പാദനം തടയുകയല്ലേ വേണ്ടതെന്നൊരു പൊട്ടന്‍ ആശയം എനിക്കിടക്ക് തോന്നാറുണ്ട്. ചാരായ നിരോധനം എന്തായി? നിരോധിച്ചാല്‍ കട്ട് വലിക്കില്ലേ? തൊഴിലാളികള്‍ (ബീഡി, സിഗരറ്റ് ഫാക്ടറി എന്നിവകളൊക്കെ ഇവരെ മാത്രം മനസ്സില്‍ വച്ചാണല്ലോ നടത്തുന്നത്) എന്ത് ചെയ്യും? അവരെ എങ്ങനെ പുനരധിവസിപ്പിക്കും? എന്നൊക്കെയുള്ള ഭീകര ഉത്തര രഹിത ചോദ്യങ്ങള്‍ ഭയന്ന് ഞാന്‍ ഒന്നും പറയുന്നില്ല. നമ്മുക്ക് നിരോധനമൊന്നും വേണ്ട കൂട്ടുകാരേ. ബോധവത്കരിക്കാം. പുകയില കച്ചവട ഭീമന്മാരുടെ കയ്യില്‍ നിന്ന് സ്പോണ്‍സര്‍ഷിപ്പ് വാങ്ങി പുകവലി വിരുദ്ധ സെമിനാര്‍ നടത്താം. അല്ലെങ്കില്‍ ഒരു സിമ്പോസിയം. അതും അല്ലെങ്കില്‍ ഒരു വര്‍ക്‍ഷോപ്പ്. ഫയലും പേനയും നല്‍കി പ്രതിനിധികളെ പ്രസംഗങ്ങള്‍ കേള്‍പ്പിക്കാം. പത്രത്തില്‍ പടം ഇടാം. കൈകൊട്ടാം. അതൊക്കെ മതി. പുകവലി ഇല്ലാതാകാന്‍. അല്ലാതെ, വെറുതെ നിരോധനം... ഛെ.. പ്രാക്‍ടിക്കലായി ചിന്തിക്കൂ ഹേ.
ആപത്തുള്ള കാര്യങ്ങളൊക്കെ നിരോധിച്ച്, നിരോധനം ലംഘിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം. അല്ലെങ്കില്‍ പിന്നെ മയക്കമരുന്ന്, വ്യഭിചാരം, എന്നിവയൊക്കെ നിരോധനമില്ലാതെ അങ്ങ് നടക്കട്ടെ എന്ന് വെക്കണം.
ഇത് വായിക്കുന്നവരുടെ ചിന്തക്കും പ്രവര്‍ത്തനത്തിനും ചിലത്

- പുകവലിക്കുന്നവര്‍ അത് നിറുത്താന്‍ ശ്രമിക്കുക. നിങ്ങള്‍ വിചാരിച്ചാല്‍ നടക്കാത്തതായി എന്താണീ ലോകത്തുള്ളത്?
- ഇനി വലിച്ചേ പറ്റൂ എന്നാണെങ്കില്‍ അത് ആരും ഇല്ലാത്തയിടത്ത്, ആരും അതിന്റെ പുക നേരിട്ട് ശ്വസിക്കാന്‍ ഇടയില്ലാതെ മാത്രമെ ചെയ്യൂ എന്ന് തീരുമാനിക്കുക. നിങ്ങള്‍ക്ക് വലിക്കാനുള്ള അവസരങ്ങള്‍ കുറയും. വലിക്കുന്നതും കുറയും. പതുക്കെ ആദ്യം പറഞ്ഞ തീരുമാനത്തിലേക്ക് എത്താന്‍ നിങ്ങള്‍ക്ക് സാധിക്കും എന്ന് ഞാന്‍ ആശിക്കുന്നു.
- പൊതു സ്ഥലത്ത് പുകവലിക്കുന്നത് കണ്ടാല്‍ പ്രതികരിക്കുക. അവിടെ പുകവലി പറ്റില്ല എന്ന് ശഠിക്കുക. അത് അല്പം അസ്വാരസ്യത്തില്‍ കലാശിച്ചാലും വേണ്ടില്ല. അങ്ങനെ പ്രതികരിക്കുന്നവരെ സഹായിക്കുക. പിന്തുണക്കുക.
- പുകവലിക്കാത്തവര്‍ അടുത്ത് പരിചയമുള്ളവര്‍ വലിക്കുന്നത് കണ്ടാല്‍ വലി നിറുത്താന്‍ ഉപദേശിക്കുക. അതിനെ പറ്റി നയത്തില്‍ പറഞ്ഞ് മനസ്സിലാക്കിപ്പിക്കുക. അവര്‍ അത്ര സന്തോഷത്തിലല്ല കേള്‍ക്കുന്നതെങ്കില്‍ പോലും അത് നമ്മുടെ കടമയെന്ന് കരുതി ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുക. ചിലപ്പോള്‍ പ്രയോജനം കണ്ടാലോ? ഇതില്‍ പുകവലിക്കുന്നവരുടെ മക്കള്‍ക്ക് വലിയ പങ്കുണ്ട് എന്ന് ഞാന്‍ കരുതുന്നു.
Comments
Post a Comment