Posts

Showing posts from April, 2015

പ്രതിധ്വനിക്കുന്ന ചിരി

Image
കുരുക്ഷേത്രയുദ്ധം കഴിഞ്ഞു.  കൗരവരുടെ ദുർഭരണം യുധിഷ്ഠിരൻ്റെ ധർമ്മ ഭരണത്തിന് വഴിമാറി. ഭാരതം സമത്വസുന്ദര മതേതര ജനഹിത രാഷ്ട്രമായി. ജനനന്മ മാത്രം ലാക്കാക്കിയ ഭരണമാണ് പാണ്ഡവരുടേത്. അനുദിനം ജനങ്ങൾക്കായി പുതിയ പദ്ധതികൾ. രാജാവ് രാവിലെ ഭരണകാര്യാലയത്തിൽ നേരത്തേയെത്തും - വൈകി മാത്രം മടങ്ങും. ഭരണ സംവിധാനത്തിലാകെ പുത്തനുണർവായി. രാജ്യം സാക്ഷരതയിലും സുതാര്യ ഭരണത്തിലും ആരോഗ്യപരിപാലനത്തിലുമൊക്കെ ഒന്നാം സ്ഥാനം നേടി മുന്നേറുന്നു .  പതുക്കെ ധർമ്മപുത്രരുടെ ഭാവം മാറി തുടങ്ങി. താൻ വലിയ സംഭവമാണെന്ന ഭാവത്തിലായി നടപ്പും ഇരുപ്പും എല്ലാം. ഇത് കണ്ട് ഭഗവാൻ കൃഷ്ണൻ രാജൻ്റെ അഹങ്കാരം തെല്ല് കുറക്കാൻ ഉറച്ചു. അങ്ങനെയിരിക്കെ ഭഗവാനും രാജാവും ഒരു വിദേശയാത്ര പുറപ്പെട്ടു. പല പല നാടുകൾ കണ്ടുള്ള യാത്ര. എവിടെ ചെന്ന് അവിടുള്ള സംവിധാനങ്ങൾ കാണുമ്പോഴും "ഇതൊക്കെ എന്ത് " എന്ന ഭാവമാണ് ‌ ധർമ്മപുത്രർക്ക്. അങ്ങനെ ഒടുവിൽ അവർ പാതാളം സന്ദർശിച്ചു. വളരെ നാൾ മുൻപ് ഭാരതം ഭരിച്ചിരുന്ന മഹാബലിയാണ് പാതാളത്തിൽ ഭരണം. തൻ്റെ പഴയ രാജ്യത്തെ ഇപ്പോഴത്തെ ഭരണാധികാരിക്ക് സമുചിതമായ സ്വീകരണം നല്കി ബലി. അത്താഴമൊക്കെ കഴിഞ്ഞ് സ്വസ്ഥരായപ്പോൾ ബലി ചക്രവർത്