Posts

Showing posts from August, 2009

തുറന്ന ഏട്, അതിലെ പശു

ഒടുവില്‍ ഭരണഘടനയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും കാവലാളായ ബഹു: സുപ്രീം കോടതി ജഡ്ജിമാര്‍ അവരുടെ ധനസ്ഥിതികള്‍ വ്യക്തമാക്കാന്‍ തീരുമാനിച്ചു. സമ്പത്ത് വിവരങ്ങള്‍ രേഖാമൂലം സുപ്രീം കോടതി രജിസ്ട്രാറെ അറിയിക്കുവാന്‍ തീരുമാനമായി. ശല്യക്കാരായ പൊതുജനങ്ങള്‍ക്ക് അതൊക്കെ കാണിച്ച് കൊടുക്കേണ്ട യാതൊരാവശ്യവും ഉള്ളതായി നീതിപീഠത്തിൽ വിരാജിക്കുന്നവര്‍ക്ക് തോന്നിയിട്ടില്ല. നമ്മുടെ ജനാധിപത്യത്തിന്റെ അപചയം പൊതുജനം ശല്യക്കാരനായതു തന്നെ. സ്വതന്ത്രമായ നീതിനിര്‍വഹണ സംവിധാനം ഏതൊരു ഭരണകൂടത്തിനും ആവശ്യമാണ്. നമ്മുടെ ഭരണഘടന അതുറപ്പ് നല്‍കാന്‍ വളരെയേറെ സംരക്ഷണം നമ്മുടെ ന്യായാധിപന്മാര്‍ക്ക് നല്‍കിയിട്ടുണ്ട്. പോരാത്ത സ്വാതന്ത്ര്യങ്ങള്‍ കാരണവരുടെ ‌‌‌‌സര്‍വ മുക്ത്യാര്‍ കിട്ടിയ അനന്തിരവനെ പോലെ കോടതി “സ്വയം എഴുതി” എടുത്തിട്ടുമുണ്ട്. നിയമനിര്‍മാണസംവിധാനത്തിലെ രാഷ്ട്രീയരാക്ഷസരില്‍ നിന്നും കാര്യനിര്‍വഹണസംവിധാനത്തിലെ ഉദ്യോഗദുഷ്പ്രഭുക്കന്മാരില്‍ നിന്നുമൊക്കെ അങ്ങിനെ നമ്മുടെ കോടതികള്‍ സര്‍വ സ്വതന്ത്രരായി. പോര... ഇനി പൊതുജനം എന്ന ഒരു ഭീഷണികൂടി നില നില്‍ക്കുന്നു കോടതിയുടെ സ്വാതന്ത്ര്യത്തിന്. അവരില്‍ നിന്നുകൂടി രക്ഷിക്കണം കറു

ക്വട്ടേഷന്‍സ്

ക്വൊട്ടേഷന്‍ എന്ന ഇംഗ്ലീഷ് പദത്തിന് ഇതുവരെ “ഏതെങ്കിലും വസ്തുവിന്റെ അഥവാ സേവനത്തിന്റെ നിലവിലുള്ള വില സൂചിപ്പിക്കുന്ന ഒരു പ്രസ്താവന” എന്നാണര്‍ത്ഥം. ഈ ഇംഗ്ലീഷ് പദത്തിന്റെ തദ്ഭവമായി മലയാളത്തില്‍ പ്രചരിക്കുന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്? ശബ്ദതാരാവലിയുടെ അടുത്ത പതിപ്പിലെങ്കിലും ഈ വാക്ക് ഉള്‍പ്പെടേണ്ടതാണെന്ന് തോന്നുന്നു. “പണത്തിനായി മറ്റൊരുവനെ ഹനിക്കുന്ന കച്ചവടം” എന്നോ മറ്റോ നിര്‍വചിക്കപ്പെട്ടേക്കാം ഈ വാക്ക്. കൂലിത്തല്ല് എന്ന നാടന്‍ പ്രയോഗത്തിനൊരു ഗമ പോര. തോട്ടി “സാനിട്ടറി വര്‍ക്കറും“, വഴിവാണിഭക്കാരന്‍ “ഡിറക്ട് മാര്‍ക്കറ്റിങ്ങ് ഏജന്റുമൊക്കെയായി“ മാന്യത നേടുന്നതു പോലെ, കൂലിത്തല്ല് ക്വട്ടേഷന്‍ എന്ന പേരില്‍ മാന്യത നേടുന്നു. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ തെറിക്കും മാന്യതയുണ്ട്. സമകാലീന കേരളത്തിന്റെ ഏറ്റവും വലിയ ഭയമായി മാറിയിരിക്കുന്നു ക്വട്ടേഷന്‍. എപ്പോള്‍ ആര് ആര്‍ക്കെതിരെ ഒരെണ്ണം നല്‍കും എന്ന് യാതൊരു ധാരണയുമില്ല. സ്ത്രീകളെ വഴിയിലിരുന്ന് അസഭ്യം (മാന്യമായ ഇംഗ്ലീഷില്‍ “കമന്റ്”) പറയുന്നതിനെ ചോദ്യം ചെയ്താല്‍, ലക്കും ലഗാനുമില്ലാതെ വാഹനമോടിക്കുന്നത് തടഞ്ഞാല്‍, അങ്ങനെ സര്‍വ സാധാരണമായി ഒരുവന്‍ ചെയ്തു പോകുന്ന ചെ