Posts

Showing posts from January, 2015

ഹര്‍ത്താലിലെ ഹാലുകള്‍

Image
പൂക്കാട്ടുപടിക്കും ആലുവക്കും ഇടക്കുള്ള കുഞ്ഞാറ്റുകര എന്ന കുഞ്ഞ് കുഗ്രാമത്തില്‍ താമസിക്കുന്ന രാജന്(അസല്‍ പേരല്ല) രാഷ്ട്രീയമില്ല. വോട്ട് ചെയ്യാന്‍ തന്നെ മിനക്കെടാറില്ല. പ്ലംബിങ്ങ് പണിയാണ് വരുമാനമാര്‍ഗ്ഗം. അത് അസ്ഥിരവും ആപേക്ഷികവുമാണ്. അതു കൊണ്ടാണ് ഭാര്യ ദേവകിക്ക് രണ്ട് വര്‍ഷം മുന്‍പ് വന്ന തലച്ചുറ്റലിന് സ്ഥിരമായി കഴിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്ന് ഇടക്കൊക്കെ നിറുത്തേണ്ടി വരുന്നത്. ദേവകിക്ക് മാണിയേയും മോഡിയേയും തന്നെ നല്ല പരിചയമില്ല. നടക്കാനൊക്കെ പ്രയാസമുണ്ട്.(മുട്ടിലെ വാഷര്‍ പോയതാണെന്ന് രാജൻ. ഡോക്ടര്‍ അങ്ങിനെ പറഞ്ഞത്രേ.) നടക്കാനേ പ്രയാസമുള്ളു. സംസാരം നോണ്‍ സ്റ്റോപ്പാണ്. തലച്ചുറ്റല്‍ വീണ്ടും വന്ന് തുടങ്ങി. എം. ആര്‍. ഐ സ്കാന്‍ ചെയ്യാന്‍ ഡിസംബര്‍ ആദ്യം പറഞ്ഞതാണ്. പ്രൈവറ്റ് സ്കാന്‍ സെന്ററുകളില്‍ അതിന് 10000 ക ചെലവു വരും. എറണാകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ അതിന് 2500 മതി. അതിനാലാണ് രണ്ട് മാസം മുന്‍പ് ബുക്ക് ചെയ്ത് അവിടെ സ്കാനിങ്ങിന് “സീട്ടാക്കിച്ചത്”. കിട്ടിയ തീയതി ജനുവരി 27 ആയിപ്പോയി. ബിജു രമേശും, പിസി ജോര്‍ജ്ജും, ബാലകൃഷ്ണപിള്ളയും, മാണിയും ഉമ്മനും ഒക്കെ കൂടി വഴക്കിടുമെന്നും, അതിനെ