Posts

Showing posts from June, 2010

ചില പിന്തിരിപ്പന്‍ ഹര്‍ത്താല്‍ ചിന്തകള്‍.

അങ്ങിനെ മറ്റൊരു ഹർത്താൽ കൂടി വന്ന് പോകുന്നു. കേരളീയർ വൈകിയുണർന്ന് - പല്ല് തേക്കാതെ ബെഡ് റ്റീയടിച്ച് - കുളിക്കാതെ ഭക്ഷണം കഴിച്ച് - ഡിറ്റി‌എച്ച് ചാനലിൽ  ഹർത്താൽ  ദിന ബ്ലോക്ക് ബസ്റ്റർ ചലചിത്രം കണ്ട് - മുന്നേകൂട്ടി വാങ്ങി വെച്ച ചിക്കനും ബിവറേജസും കഴിച്ച് - സസന്തോഷം  ഹർത്താൽ  കൊണ്ടാടി. ഹർത്താൽ  പാപമാണെന്നും,  ഹർത്താൽ  ആഹ്വാനം നിഷിദ്ധമായ കനിയാണെന്നും മറ്റും പ്രസംഗിച്ച ഹൈക്കോടതി സുപ്രീം കോടതി തുടങ്ങിയ ബൂര്‍ഷ്വാസ്ഥാപനങ്ങളെ തൃണവത്ഗണിച്ച് (ശുംഭവത്ഗണിച്ചെന്നും പറയാം) വിപ്ലവാവേശം മലയാളക്കരയിൽ അലയടിച്ചു. എന്നാൽ ഈ നല്ല ദിവസത്തിൽ ആനന്ദിക്കാൻ കഴിയാതെ പോയ ചില നിർഭാഗ്യവാന്മാരുണ്ട്. പോലീസ്, സർക്കാർ ഉദ്യോഗസ്ഥരിൽ ചിലർ, ജഡ്ജിമാർ എന്നിങ്ങനെ  ഹർത്താൽ  ദിനത്തിലും ജോലിക്ക് ഹാജരാകേണ്ടിവന്ന രണ്ടാംതരം പൌരന്മാരിൽ പാവപ്പെട്ട അഭിഭാഷകരും പെടുന്നു. കോടതി കൂടിയതല്ലേ. കച്ചേരിയിൽ പോകാതെ വയ്യല്ലോ... എന്ന് കരുതി ഒരിത്തിരി ഉൾക്കിടിലത്തോടെ തന്നെ ഞങ്ങൾ വാഹനങ്ങൾ നിരത്തിലിറക്കി. ഭരണഘടനാ ദൈവങ്ങൾ കാക്കട്ടെ എന്ന പ്രാർത്ഥനയോടെ. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചില്ലറ ബന്ദ് പോലെയല്ല. ഇന്ന് വഴിതടയും എന്ന് പത്ര പ്രസ്താവനയുണ്ടായിരുന്നു. പാല്‍,