വര
മനമുണരുമ്പോൾ വര തെളിയുന്നു
വരയതിലെൻ വഴി കാണുന്നൂ ഞാൻ
നിങ്ങൾ വരക്കും വരയിൽ നില്‍ക്കാൻ
മനസ്സിൻ കുതിരക്കില്ല മനസ്സ്.
പടിപ്പുര കൊട്ടിയടച്ചെന്നേ നീ
തറവാട്ടിൽ നിന്നാട്ടിയകറ്റീ
അകറ്റിയതെന്തിനെ? ദേഹത്തിനെയോ,
ഏവനുമുള്ളിൽ ഒരുപോലെരിയും ദീപത്തിനെയോ
എന്നുടെയുള്ളീ മണ്ണിൽ തന്നെ
മണ്ണിൻ മണമെന്നുള്ളിൽ തന്നെ
മണ്ണിനുമില്ല മനസ്സിനുമില്ലാ
അതിരുകൾ ഭൂപട രചനയിൽ മാത്രം
മണ്ണും വിണ്ണും അതിരുകളില്ലാ-
തലിയും ദൂരത്താണെൻ സത്യം.
വരയെ, വാക്കിനെ, സംഗീതത്തേ,
കറയില്ലാത്തൊരു പ്രണയത്തേയും
കൂച്ചുവിലങ്ങിൽ പൂട്ടാനുഴറും
ചേരികളോട് ചേരാതേ നാം.
വരയതിലെൻ വഴി കാണുന്നൂ ഞാൻ
നിങ്ങൾ വരക്കും വരയിൽ നില്‍ക്കാൻ
മനസ്സിൻ കുതിരക്കില്ല മനസ്സ്.
പടിപ്പുര കൊട്ടിയടച്ചെന്നേ നീ
തറവാട്ടിൽ നിന്നാട്ടിയകറ്റീ
അകറ്റിയതെന്തിനെ? ദേഹത്തിനെയോ,
ഏവനുമുള്ളിൽ ഒരുപോലെരിയും ദീപത്തിനെയോ
എന്നുടെയുള്ളീ മണ്ണിൽ തന്നെ
മണ്ണിൻ മണമെന്നുള്ളിൽ തന്നെ
മണ്ണിനുമില്ല മനസ്സിനുമില്ലാ
അതിരുകൾ ഭൂപട രചനയിൽ മാത്രം
മണ്ണും വിണ്ണും അതിരുകളില്ലാ-
തലിയും ദൂരത്താണെൻ സത്യം.
വരയെ, വാക്കിനെ, സംഗീതത്തേ,
കറയില്ലാത്തൊരു പ്രണയത്തേയും
കൂച്ചുവിലങ്ങിൽ പൂട്ടാനുഴറും
ചേരികളോട് ചേരാതേ നാം.
നന്നായിട്ടുണ്ട് .. ഇത്തിരി സമയത്തിനെ ഒത്തിരി ഉപയോഗിക്കുന്ന സുഹൃത്തിനു അഭിനന്ദനങ്ങള്‍.
ReplyDeleteAmazing ; Vichaarangal pankuvekkunnatholooodeyaanu, athinu valarcha undaavunnathu.
ReplyDelete