ചതി.. വന്‍ ചതി
ഹൊ! എന്തൊക്കെ സുന്ദരസ്വപ്നങ്ങളായിരുന്നു! എല്ലാം പോയില്ലേ. അല്ലേലും ഈ രാഷ്ട്രീയക്കാര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാ. എങ്കിലും മത തീവ്രവാദികള്‍ക്ക് പോലും ഇങ്ങിനെ ഉത്തരവാദിത്തമില്ലാതെയായാലോ! അയോദ്ധ്യാ വിധി വന്നാല്‍ കുറഞ്ഞതൊരു ഹര്‍ത്താലെങ്കിലും എല്ലാവരും പ്രതീക്ഷിച്ച് പോയി. പരിപാടികള്‍ മാറ്റിവച്ചു. കുപ്പിയും കോഴിയുമൊക്കെ റെഡിയായി. വിധി വന്നപ്പോള്‍ മുതല്‍ ടിവിയുടെ മുന്നിലാ... ആരെങ്കിലും ഒരു ബന്ദ് ആഹ്വാനം ചെയ്യണമല്ലോ. അല്ലെങ്കില്‍ ഒരു പൊതു പണിമുടക്ക്. കഷ്ടം.
ലക്നൌ ഹൈക്കോടതി ഒരു വല്ലാത്ത പാര തന്നെയാ പണിഞ്ഞേ. ഇങ്ങിനെ എല്ലാവരെയും സമാധാനിപ്പിച്ചാണോ വിധിയെഴുതുന്നത്. ഇങ്ങിനെ പ്രശ്നം ഒത്തു തീര്‍പ്പാക്കാന്‍ അവിടെ പഞ്ചായത്ത് മെമ്പര്‍മാരാരുമില്ലേ... ഒരു ഹെഡ്‌കോണ്‍സ്റ്റബിളിനു വരുത്താവുന്ന ഒത്ത് തീര്‍പ്പ് വ്യവസ്ഥക്കാണോ ഹേ മൂന്ന് ഹൈക്കോടതി ജഡ്ജിമാര്‍ സമയം കളയുന്നത്? കോടതി എന്നൊക്കെ പറഞ്ഞാല്‍ കുറച്ച് വാശിയൊക്കെ വേണ്ടേ.
എന്തായാലും അയോദ്ധ്യാവിധി ഹര്‍ത്താല്‍ കാത്തിരുന്ന (അതും ഒരു വെള്ളിയാഴ്ച ഹര്‍ത്താല്‍ - മൂന്ന് ദിവസം സ്കൂളൊക്കെ അവധിയായി സംഗതിയൊന്ന് ഗുമ്മായേനെ.) പാവം മലയാളിയുടെ വയറ്റത്തടിച്ച ലക്നൌ കോടതിക്കെതിരെ ശക്തമായി പ്രതിഷേധിക്കുക തന്നെവേണം കൂട്ടരെ.

Comments
Post a Comment