പുകയുന്ന ചിന്തകള്‍
ഇന്ന് ലോക പുകവലി വിരുദ്ധ ദിനമത്രെ. അര്‍ത്ഥവത്തായ എന്ത് സങ്കല്പത്തെയും ദിനാചരണമായി ചുരുക്കുന്നതിന്റെ മറ്റൊരു നിദര്‍ശനം. പതിനഞ്ചിനം കാന്‍സറുകള്‍ പുകവലിമൂലമുണ്ടാകുന്നുണ്ടത്രെ. വിവിധ ശ്വാസകോശ രോഗങ്ങള്‍. ഹൃദ്രോഗങ്ങള്‍. അങ്ങനെ അങ്ങനെ... രോഗം മാത്രം നല്‍കുന്ന ഒന്നാണ് പുക. ലോകത്ത് നടക്കുന്ന അഞ്ചിലൊരു മരണം പുകവലി മൂലമാണെന്ന് കണക്കാക്കുന്നു. (പുകവലിച്ചില്ലെങ്കിലും മരിക്കും. വലിച്ചാലും മരിക്കും. എന്നൊരു ന്യായമുണ്ട്. വലിക്കാതെ മരിക്കരുതോ എന്നൊരു മറു ചോദ്യവും.) മദ്യം പോലെയല്ല പുക. വലിക്കുന്നവനെ മാത്രമല്ല. മറ്റുള്ളവരെയും അത് രോഗിയാക്കുന്നു. പാസീവ് സ്മോക്കിങ്ങ് മൂലം അമേരിക്കയില്‍ 3000 പേര്‍ക്ക് ശ്വാസകോശാര്‍ബുദം ഉണ്ടാകുന്നത്രെ. 35000 മരണങ്ങള്‍ ഇതുമൂലം ഉണ്ടാകുന്നതായി പരിഗണിക്കുന്നു. പൊതു സ്ഥലങ്ങളില്‍ വലിക്കരുതെന്ന നടപ്പാക്കാന്‍ നമ്മുക്ക് കഴിയാതെ പോയ ആ ഹൈക്കോടതി വിധി... സുപ്രീം കോടതിയും ശരിവച്ചത്... അതീ ന്യായത്തിലാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. പുക വലിച്ചോളൂ... പുറത്തേക്ക് വിടരുത് എന്നൊരു നിയമം കൊണ്ടു വരുന്നതും നന്നെന്നെനിക്ക് തോന്നുന്നു. ഇത്രയൊക്കെ പ്രശ്നമുണ്ടാക്കുന്ന സിഗരറ്റിന്റെ ഉത്പാദനം തടയുക