പുസ്തക പരിചയം - ഏർളി ഇന്ത്യൻസ് - ടോണി ജോസഫ് Early Indians - Tony Joseph
2018ൽ പുറത്തിറങ്ങിയ “ഏർളി ഇന്ത്യൻസ്” ഒരു ചരിത്ര പുസ്തകമാണ്. എന്നാൽ ഇതിന്റെ രചയിതാവ് ശ്രീ ടോണി ജോസഫ് ഒരു ചരിത്രകാരനല്ല. അദ്ദേഹം ഒരു മാധ്യമ പ്രവർത്തകനാണ്. എന്നാൽ അഗാധമായ ചരിത്ര കൗതുകം അദ്ദേഹത്തെ പ്രേരിപ്പിച്ച് കൊണ്ടിരിക്കുന്നതിന്റെ ഫലമാണ് ഈ പുസ്തകം. ചരിത്രം ഒരുപജീവന മാർഗ്ഗമല്ലാത്തപ്പൊഴും, വശ്യമായ ഭാവനാസാദ്ധ്യതകളോടെ അത് നമ്മെ വലിച്ചടുപ്പിക്കുമെന്നത് എന്റെയും അനുഭവമാണ്. നിയമമാണ് ജീവസന്ധാരണോപാധിയെങ്കിലും വായനയിൽ ചരിത്രം എന്റെയും ഇഷ്ടവിഷയമാണ്. നമ്മൾ ആര്? നാം എവിടെ നിന്ന് വന്നു? ലോകത്തിലെ മനുഷ്യർ തമ്മിൽ എന്തെങ്കിലും വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവോ? എങ്കിൽ എങ്ങനെ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടിയുള്ള ജ്ഞാനയാത്രയുടെ കൂടി ചരിത്രമാണ് ഈ പുസ്തകം. ഒരോ ഭാരതീയനും - അല്ല ഒരോ മനുഷ്യനും - നിർബന്ധമായി വായിച്ചിരിക്കേണ്ടതാണീ പുസ്തകം എന്ന് ഞാൻ കരുതുന്നു. നിങ്ങൾ അതിലെ ഉള്ളടക്കത്തോട് വിയോജിച്ചേക്കാം. എന്നിരിക്കിലും ഇത് എല്ലാവരും വായിക്കുക ഉചിതമാവും എന്ന് ഞാൻ കരുതുന്നു. വായിക്കാതെ തന്നെ വിയോജിക്കാൻ ഒരുമ്പെട്ടിരിക്കുന്നവരെ അവരുടെ പാട്ടിനു വിടുന്നു. ഈ കുറിപ്പ് അവർക്കുള്ളതല്ല. ഇന്ത്യക്കാർ എന്ന് ഇന്ന് അറി