Posts

Showing posts from 2010

ചതി.. വന്‍ ചതി

ഹൊ! എന്തൊക്കെ സുന്ദരസ്വപ്നങ്ങളായിരുന്നു! എല്ലാം പോയില്ലേ. അല്ലേലും ഈ രാഷ്ട്രീയക്കാര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാ. എങ്കിലും മത തീവ്രവാദികള്‍ക്ക് പോലും ഇങ്ങിനെ ഉത്തരവാദിത്തമില്ലാതെയായാലോ! അയോദ്ധ്യാ വിധി വന്നാല്‍ കുറഞ്ഞതൊരു ഹര്‍ത്താലെങ്കിലും എല്ലാവരും പ്രതീക്ഷിച്ച് പോയി. പരിപാടികള്‍ മാറ്റിവച്ചു. കുപ്പിയും കോഴിയുമൊക്കെ റെഡിയായി. വിധി വന്നപ്പോള്‍ മുതല്‍ ടിവിയുടെ മുന്നിലാ... ആരെങ്കിലും ഒരു ബന്ദ് ആഹ്വാനം ചെയ്യണമല്ലോ. അല്ലെങ്കില്‍ ഒരു പൊതു പണിമുടക്ക്. കഷ്ടം. ലക്നൌ ഹൈക്കോടതി ഒരു വല്ലാത്ത പാര തന്നെയാ പണിഞ്ഞേ. ഇങ്ങിനെ എല്ലാവരെയും സമാധാനിപ്പിച്ചാണോ വിധിയെഴുതുന്നത്. ഇങ്ങിനെ പ്രശ്നം ഒത്തു തീര്‍പ്പാക്കാന്‍ അവിടെ പഞ്ചായത്ത് മെമ്പര്‍മാരാരുമില്ലേ... ഒരു ഹെഡ്‌കോണ്‍സ്റ്റബിളിനു വരുത്താവുന്ന ഒത്ത് തീര്‍പ്പ് വ്യവസ്ഥക്കാണോ ഹേ മൂന്ന് ഹൈക്കോടതി ജഡ്ജിമാര്‍ സമയം കളയുന്നത്? കോടതി എന്നൊക്കെ പറഞ്ഞാല്‍ കുറച്ച് വാശിയൊക്കെ വേണ്ടേ. എന്തായാലും അയോദ്ധ്യാവിധി ഹര്‍ത്താല്‍ കാത്തിരുന്ന (അതും ഒരു വെള്ളിയാഴ്ച ഹര്‍ത്താല്‍ - മൂന്ന് ദിവസം സ്കൂളൊക്കെ അവധിയായി സംഗതിയൊന്ന് ഗുമ്മായേനെ.) പാവം മലയാളിയുടെ വയറ്റത്തടിച്ച ലക്നൌ കോടതിക്കെതി

ചില പിന്തിരിപ്പന്‍ ഹര്‍ത്താല്‍ ചിന്തകള്‍.

അങ്ങിനെ മറ്റൊരു ഹർത്താൽ കൂടി വന്ന് പോകുന്നു. കേരളീയർ വൈകിയുണർന്ന് - പല്ല് തേക്കാതെ ബെഡ് റ്റീയടിച്ച് - കുളിക്കാതെ ഭക്ഷണം കഴിച്ച് - ഡിറ്റി‌എച്ച് ചാനലിൽ  ഹർത്താൽ  ദിന ബ്ലോക്ക് ബസ്റ്റർ ചലചിത്രം കണ്ട് - മുന്നേകൂട്ടി വാങ്ങി വെച്ച ചിക്കനും ബിവറേജസും കഴിച്ച് - സസന്തോഷം  ഹർത്താൽ  കൊണ്ടാടി. ഹർത്താൽ  പാപമാണെന്നും,  ഹർത്താൽ  ആഹ്വാനം നിഷിദ്ധമായ കനിയാണെന്നും മറ്റും പ്രസംഗിച്ച ഹൈക്കോടതി സുപ്രീം കോടതി തുടങ്ങിയ ബൂര്‍ഷ്വാസ്ഥാപനങ്ങളെ തൃണവത്ഗണിച്ച് (ശുംഭവത്ഗണിച്ചെന്നും പറയാം) വിപ്ലവാവേശം മലയാളക്കരയിൽ അലയടിച്ചു. എന്നാൽ ഈ നല്ല ദിവസത്തിൽ ആനന്ദിക്കാൻ കഴിയാതെ പോയ ചില നിർഭാഗ്യവാന്മാരുണ്ട്. പോലീസ്, സർക്കാർ ഉദ്യോഗസ്ഥരിൽ ചിലർ, ജഡ്ജിമാർ എന്നിങ്ങനെ  ഹർത്താൽ  ദിനത്തിലും ജോലിക്ക് ഹാജരാകേണ്ടിവന്ന രണ്ടാംതരം പൌരന്മാരിൽ പാവപ്പെട്ട അഭിഭാഷകരും പെടുന്നു. കോടതി കൂടിയതല്ലേ. കച്ചേരിയിൽ പോകാതെ വയ്യല്ലോ... എന്ന് കരുതി ഒരിത്തിരി ഉൾക്കിടിലത്തോടെ തന്നെ ഞങ്ങൾ വാഹനങ്ങൾ നിരത്തിലിറക്കി. ഭരണഘടനാ ദൈവങ്ങൾ കാക്കട്ടെ എന്ന പ്രാർത്ഥനയോടെ. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചില്ലറ ബന്ദ് പോലെയല്ല. ഇന്ന് വഴിതടയും എന്ന് പത്ര പ്രസ്താവനയുണ്ടായിരുന്നു. പാല്‍,