തുറന്ന ഏട്, അതിലെ പശു
ഒടുവില്‍ ഭരണഘടനയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും കാവലാളായ ബഹു: സുപ്രീം കോടതി ജഡ്ജിമാര്‍ അവരുടെ ധനസ്ഥിതികള്‍ വ്യക്തമാക്കാന്‍ തീരുമാനിച്ചു. സമ്പത്ത് വിവരങ്ങള്‍ രേഖാമൂലം സുപ്രീം കോടതി രജിസ്ട്രാറെ അറിയിക്കുവാന്‍ തീരുമാനമായി. ശല്യക്കാരായ പൊതുജനങ്ങള്‍ക്ക് അതൊക്കെ കാണിച്ച് കൊടുക്കേണ്ട യാതൊരാവശ്യവും ഉള്ളതായി നീതിപീഠത്തിൽ വിരാജിക്കുന്നവര്‍ക്ക് തോന്നിയിട്ടില്ല. നമ്മുടെ ജനാധിപത്യത്തിന്റെ അപചയം പൊതുജനം ശല്യക്കാരനായതു തന്നെ. സ്വതന്ത്രമായ നീതിനിര്‍വഹണ സംവിധാനം ഏതൊരു ഭരണകൂടത്തിനും ആവശ്യമാണ്. നമ്മുടെ ഭരണഘടന അതുറപ്പ് നല്‍കാന്‍ വളരെയേറെ സംരക്ഷണം നമ്മുടെ ന്യായാധിപന്മാര്‍ക്ക് നല്‍കിയിട്ടുണ്ട്. പോരാത്ത സ്വാതന്ത്ര്യങ്ങള്‍ കാരണവരുടെ സര്‍വ മുക്ത്യാര്‍ കിട്ടിയ അനന്തിരവനെ പോലെ കോടതി “സ്വയം എഴുതി” എടുത്തിട്ടുമുണ്ട്. നിയമനിര്‍മാണസംവിധാനത്തിലെ രാഷ്ട്രീയരാക്ഷസരില്‍ നിന്നും കാര്യനിര്‍വഹണസംവിധാനത്തിലെ ഉദ്യോഗദുഷ്പ്രഭുക്കന്മാരില്‍ നിന്നുമൊക്കെ അങ്ങിനെ നമ്മുടെ കോടതികള്‍ സര്‍വ സ്വതന്ത്രരായി. പോര... ഇനി പൊതുജനം എന്ന ഒരു ഭീഷണികൂടി നില നില്‍ക്കുന്നു കോടതിയുടെ സ്വാതന്ത്ര്യത്തിന്. അവരില്‍ നിന്നുകൂടി രക്ഷിക്കണം കറു