വോളന്റി നോൺ ഫിറ്റ് ഇഞ്ചുറിയ
അപകടം അറിഞ്ഞ് കൊണ്ട് അതിൽ തലവച്ചു കൊടുക്കുന്നവന് നഷ്ടം സംഭവിച്ചതായി കരുതാൻ കഴിയില്ല. ആകയാൽ നഷ്ടപരിഹാരത്തിന് അവകാശമില്ല. തലക്ക് വെളിവുള്ള പല കൂട്ടുകാരും (വീട്ടുകാരും)പറഞ്ഞതാണ് പുലിമുരുകൻ തനി ത്രാഷാണ് എന്ന്. എന്നിട്ടും പോയി. രണ്ടേ മുക്കാൽ മണിക്കൂർ സഹിച്ചു. നൂറു കോടിയിലേക്കൽപ്പം ഞങ്ങളുടെ വകയായി എറിഞ്ഞു. അമാനുഷിക ശക്തിയുള്ള നായകൻ. 10 - 12 വയസ്സുള്ളപ്പോൾ പുലിയെ ഓടിച്ച് തോൽപിച്ച് വേലെറിഞ്ഞ് കൊല്ലുന്നവൻ. അറസ്റ്റ് ചെയ്യാൻ വരുന്ന മുഷ്കരും വില്ലന്മാരുമായ പത്തോളം നിയമപരിപാലകരെ ഒറ്റക്കിടിച്ച് നിലംപരിശാക്കിക്കളയുന്നവൻ. (അതു കഴിഞ്ഞ് നേരെ ഡിജിപിയുടെ ഓഫീസിൽ ചെന്ന് കീഴടങ്ങി ഹീറോയിസം കാണിക്കുന്നില്ല. കാണികളോടത്രയും അനുകമ്പയുണ്ട്.) വില്ലന്മാർ ഒരു കൂട്ടം. സൗകര്യം പോലെ ചില വില്ലന്മാർ മറുകണ്ടം ചാടി നായകപക്ഷത്താകും. അവിശ്വസനീയമായ കഥ. അതു പോട്ടെ. കഥയല്ലേ. ചോദ്യമില്ല. കാർട്ടൂണാണെന്നോ, സൈ ഫൈ - ആക്ഷൻ ഇനത്തിൽപ്പെടുന്നതെന്നോ അങ്ങ് സമാധാനിക്കാം. എന്നാൽ എന്താണീ സിനിമ നല്കുകുന്ന സന്ദേശം ? എല്ലാത്തിലും മോറൽ ഓഫ് ദ സ്റ്റോറി തിരയുന്ന പ്രായത്തിലുള്ള ചിന്നുവിന്റെ ഉത്തരം ഇതാണ്. &