Posts

ഒന്നാം സാക്ഷി: സ്നേഹം

Image
ഓഫീസിന്റെ വാതിൽ പാതി തുറന്ന് ആയാൾ സംശയിച്ച് നിൽക്കയാണ്. " വരൂ. ഇരിക്കൂ" മുഖ പരിചയമില്ല. പുതിയ കക്ഷിയാവണം. മുഖത്ത് മൂന്നാലു ദിവസത്തെ ക്ഷൗരത്തിന്റെ അഭാവം വ്യക്തം. തേക്കാത്ത ഉടുപ്പ്. മെലിഞ്ഞതെങ്കിലും ബലം സ്ഫുരിക്കുന്ന കൈകൾ. കസേരയുടെ അറ്റത്ത് മാത്രം സ്പർശിച്ച് അയാൾ ഇരുന്നു. ആകെ അങ്കലാപ്പുള്ള കണ്ണുകൾ. " പറയൂ " ഒരു തുടക്കമാകട്ടെ എന്നു കരുതി എന്റെ പ്രേരണ. " ഒരു ഡൈവേഴ്സ് വേണാർന്ന് "    തനി കൊച്ചികടാപ്പുറം രീതിയും ഈണവും. "എന്ത് ചെലവ് വരും'' ഏതാണ്ട് അര മണിക്കൂർ നീണ്ട സംഭാഷണത്തിന്റെ ആരംഭം ഇങ്ങനെയാണ് . എന്റെ മുന്നിലെത്തിയ നെൽസന്റെ കഥ ചുരുക്കിയാൽ ഇത്രയേ ഉള്ളു. നെൽസൻ ഷീബയെ "കെട്ടി കൊണ്ടന്നിട്ട്" വർഷം ആറ്. രണ്ട് കുട്ടികൾ. ഇളയ കുട്ടിക്ക് മൂന്ന് വയസ്സോ മറ്റോ ആണ്. നെൽസനുറപ്പില്ല. "മൂത്താള് പഠിക്കണൊണ്ട്".   ബോട്ടിലെ പണിയാണ് നെൽസന്. ഷീബക്ക് പണിയൊന്നുമില്ല. കഴിഞ്ഞ ദിവസം നെൽസൺ പണികഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ അത്താഴം ഉണ്ടാക്കിയിട്ടില്ല. "നീയെന്താണ് ഒന്നുമുണ്ടാക്കാഞ്ഞെ" എന്ന് ചോദിച്ച് തുടങ്ങിയ താത്വികാവലോകനം നെൽസൺ ഷീബയെ അടിക്കുന...

കവിതാപാരായണം

Image
എട്ടാം ക്ലാസിൽ പഠിക്കുമ്പോളാണ്. സ്കൂളിൽ കുട്ടികളെ നാല് ഹൗസുകളാക്കി തിരിക്കും. പച്ച, മഞ്ഞ, ചുവപ്പ്, നീല എന്നിങ്ങനെ നാലു ഹൗസുകൾ. കലാകായിക മത്സരങ്ങൾ ഹൗസ് അടിസ്ഥാനത്തിൽ നടത്തും.  ഒരു മത്സരത്തിലും ഞാനില്ല. ഒന്നിലും ചേരാനുള്ള ആളില്ല ഞാനെന്ന വിശ്വാസം അന്നുണ്ട്.  പക്ഷേ ഞങ്ങളുടെ ഹൗസി ന്റെ ( നീല ഹൗസാണെന്നാണ് ഓർമ) ഉത്തരവാദിത്തമുള്ള കല്ലറക്കൽ സാറിന് നിർബന്ധം. എല്ലാവരും എന്തെങ്കിലും മത്സരത്തിൽ പങ്കെടുത്തേ പറ്റൂ.   "നീ പാടുമോ?"  "അയ്യോ ഇല്ല സാർ." "പ്രസംഗം?" "ഞാനോ ! " അങ്ങനെ ഒന്നിനും കൊള്ളാത്ത മൂന്നാല് പേർ ബാക്കിയായി. അപ്പോൾ കല്ലറക്കൽ സാറിൻ്റെ തിട്ടൂരം.  "നീ കവിതാപാരായണത്തിന് ചേർന്നാൽ മതി. മലയാള പാഠപുസ്തകത്തിൽ പരീക്ഷക്ക് കാണാപാഠമാക്കേണ്ട ഏതേലും കവിത പഠിച്ചാൽ മതി. അങ്ങനേലും നീയത് പഠിക്കുമല്ലോ " അവിടുണ്ടായിരുന്ന കുട്ടികൾ പൊട്ടി ചിരിച്ചു. സാറി ന്റെ  തമാശയല്ലേ. പണി എനിക്കില്ലായിരുന്നേൽ ഞാനും ചിരിച്ചേനെ.  മത്സരത്തിൽ പങ്കെടുക്കുവാനുള്ള അവസരത്തേക്കാൾ സാറി ന്റെ  വാക്കിലെ അവഹേളനമാണ് എ ന്റെ  മനസ്സിൽ നിന്നത്.  ആരെയും കാണിക്കില്ലെങ്കില...

എതിര് - എം കുഞ്ഞാമൻ

Image
  “ഇത് പരാജയപ്പെട്ട ഒരാളുടെ വിചാരങ്ങളാണ്. വ്യവസ്ഥിതിയാൽ നിസ്സഹായനാക്കപ്പെട്ട ഒരാളുടെ. അത്തരം വ്യക്തികളുടെ ചിന്തകൾക്കും സാമൂഹജീവിതത്തിലും ചരിത്രത്തിലും ഒരു ഇടം വേണം. അവ രേഖപ്പെടുത്തണം. കാരണം പരാജയങ്ങളാണ് ഈ പ്രപഞ്ചത്തെ സംബന്ധിച്ച യഥാർത്ഥ പാഠങ്ങൾ. മാറിക്കൊണ്ടിരിക്കുന്ന കാലത്തിനും തലമുറകൾക്കുമായി ഒരോ വ്യക്തിക്കും സമർപ്പിക്കാനുള്ളത് ഇതുപോലെ പരാജയങ്ങളിൽ നിന്ന് രൂപപ്പെട്ട പാഠങ്ങളായിരിക്കണം”.  - എതിര് (എം. കുഞ്ഞാമൻ) ആത്‌മകഥക്കുള്ള 2021ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതികളുടെ പട്ടികയിൽ നിന്നാണ് ഞാൻ എതിരിനെ പറ്റി കേൾക്കുന്നത്. “ചൊറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം” എന്ന ഉപശീർഷകവും എന്നെ ആകർഷിച്ചു.  എന്നാൽ, ഇത് സാധാരണ ആത്‌മകഥയല്ല. കഥ വളരെ കുറവും എഴുത്തുകാരന്റെ ആത്‌മം വളരെ കൂടുതലുമുള്ള ഒരു പുസ്തകമാണ്. ജീവിതാനുഭവങ്ങളുടെ കാലാനുസാരിയായ കഥനമല്ല, കഥാപുരുഷന്റെ മനസ്സിനെ ഉലച്ചതും, ഇപ്പൊഴും ഉലയ്ക്കുന്നതുമായ, ചിന്തകളുടെ, ആശയങ്ങളുടെ, ആത്‌മസംവാദങ്ങളുടെ സമ്പാദനമാണ്. അവയാകട്ടെ പലപ്പോഴും കെട്ടുപിണഞ്ഞും, ചിതറിത്തെറിച്ചും കിടക്കുന്നു.  സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ, നവോത...

വോളന്റി നോൺ ഫിറ്റ് ഇഞ്ചുറിയ

Image
അപകടം അറിഞ്ഞ് കൊണ്ട്  അതിൽ തലവച്ചു കൊടുക്കുന്നവന്  നഷ്ടം സംഭവിച്ചതായി കരുതാൻ കഴിയില്ല. ആകയാൽ  നഷ്ടപരിഹാരത്തിന് അവകാശമില്ല. തലക്ക് വെളിവുള്ള പല കൂട്ടുകാരും (വീട്ടുകാരും)പറഞ്ഞതാണ്  പുലിമുരുകൻ തനി ത്രാഷാണ്  എന്ന്.   എന്നിട്ടും പോയി.  രണ്ടേ മുക്കാൽ മണിക്കൂർ  സഹിച്ചു.   നൂറു കോടിയിലേക്കൽപ്പം  ഞങ്ങളുടെ വകയായി  എറിഞ്ഞു. അമാനുഷിക ശക്തിയുള്ള നായകൻ.  10 - 12 വയസ്സുള്ളപ്പോൾ പുലിയെ ഓടിച്ച് തോൽപിച്ച്  വേലെറിഞ്ഞ് കൊല്ലുന്നവൻ.  അറസ്റ്റ് ചെയ്യാൻ വരുന്ന മുഷ്കരും വില്ലന്മാരുമായ പത്തോളം നിയമപരിപാലകരെ   ഒറ്റക്കിടിച്ച്  നിലംപരിശാക്കിക്കളയുന്നവൻ.  (അതു കഴിഞ്ഞ്  നേരെ ഡിജിപിയുടെ ഓഫീസിൽ ചെന്ന് കീഴടങ്ങി ഹീറോയിസം കാണിക്കുന്നില്ല. കാണികളോടത്രയും അനുകമ്പയുണ്ട്.)  വില്ലന്മാർ ഒരു കൂട്ടം.  സൗകര്യം പോലെ ചില വില്ലന്മാർ മറുകണ്ടം  ചാടി  നായകപക്ഷത്താകും.  അവിശ്വസനീയമായ കഥ.  അതു പോട്ടെ. കഥയല്ലേ.  ചോദ്യമില്ല.  കാർട്ടൂണാണെന്നോ,   സൈ ഫൈ  -  ആക്ഷൻ ഇനത്തിൽപ്പെടുന്...

പ്രതിധ്വനിക്കുന്ന ചിരി

Image
കുരുക്ഷേത്രയുദ്ധം കഴിഞ്ഞു.  കൗരവരുടെ ദുർഭരണം യുധിഷ്ഠിരൻ്റെ ധർമ്മ ഭരണത്തിന് വഴിമാറി. ഭാരതം സമത്വസുന്ദര മതേതര ജനഹിത രാഷ്ട്രമായി. ജനനന്മ മാത്രം ലാക്കാക്കിയ ഭരണമാണ് പാണ്ഡവരുടേത്. അനുദിനം ജനങ്ങൾക്കായി പുതിയ പദ്ധതികൾ. രാജാവ് രാവിലെ ഭരണകാര്യാലയത്തിൽ നേരത്തേയെത്തും - വൈകി മാത്രം മടങ്ങും. ഭരണ സംവിധാനത്തിലാകെ പുത്തനുണർവായി. രാജ്യം സാക്ഷരതയിലും സുതാര്യ ഭരണത്തിലും ആരോഗ്യപരിപാലനത്തിലുമൊക്കെ ഒന്നാം സ്ഥാനം നേടി മുന്നേറുന്നു .  പതുക്കെ ധർമ്മപുത്രരുടെ ഭാവം മാറി തുടങ്ങി. താൻ വലിയ സംഭവമാണെന്ന ഭാവത്തിലായി നടപ്പും ഇരുപ്പും എല്ലാം. ഇത് കണ്ട് ഭഗവാൻ കൃഷ്ണൻ രാജൻ്റെ അഹങ്കാരം തെല്ല് കുറക്കാൻ ഉറച്ചു. അങ്ങനെയിരിക്കെ ഭഗവാനും രാജാവും ഒരു വിദേശയാത്ര പുറപ്പെട്ടു. പല പല നാടുകൾ കണ്ടുള്ള യാത്ര. എവിടെ ചെന്ന് അവിടുള്ള സംവിധാനങ്ങൾ കാണുമ്പോഴും "ഇതൊക്കെ എന്ത് " എന്ന ഭാവമാണ് ‌ ധർമ്മപുത്രർക്ക്. അങ്ങനെ ഒടുവിൽ അവർ പാതാളം സന്ദർശിച്ചു. വളരെ നാൾ മുൻപ് ഭാരതം ഭരിച്ചിരുന്ന മഹാബലിയാണ് പാതാളത്തിൽ ഭരണം. തൻ്റെ പഴയ രാജ്യത്തെ ഇപ്പോഴത്തെ ഭരണാധികാരിക്ക് സമുചിതമായ സ്വീകരണം നല്കി ബലി. അത്താഴമൊക്കെ കഴിഞ്ഞ് സ്വസ്ഥരായപ്പോൾ ബലി ചക്രവർത്...

ഹര്‍ത്താലിലെ ഹാലുകള്‍

Image
പൂക്കാട്ടുപടിക്കും ആലുവക്കും ഇടക്കുള്ള കുഞ്ഞാറ്റുകര എന്ന കുഞ്ഞ് കുഗ്രാമത്തില്‍ താമസിക്കുന്ന രാജന്(അസല്‍ പേരല്ല) രാഷ്ട്രീയമില്ല. വോട്ട് ചെയ്യാന്‍ തന്നെ മിനക്കെടാറില്ല. പ്ലംബിങ്ങ് പണിയാണ് വരുമാനമാര്‍ഗ്ഗം. അത് അസ്ഥിരവും ആപേക്ഷികവുമാണ്. അതു കൊണ്ടാണ് ഭാര്യ ദേവകിക്ക് രണ്ട് വര്‍ഷം മുന്‍പ് വന്ന തലച്ചുറ്റലിന് സ്ഥിരമായി കഴിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്ന് ഇടക്കൊക്കെ നിറുത്തേണ്ടി വരുന്നത്. ദേവകിക്ക് മാണിയേയും മോഡിയേയും തന്നെ നല്ല പരിചയമില്ല. നടക്കാനൊക്കെ പ്രയാസമുണ്ട്.(മുട്ടിലെ വാഷര്‍ പോയതാണെന്ന് രാജൻ. ഡോക്ടര്‍ അങ്ങിനെ പറഞ്ഞത്രേ.) നടക്കാനേ പ്രയാസമുള്ളു. സംസാരം നോണ്‍ സ്റ്റോപ്പാണ്. തലച്ചുറ്റല്‍ വീണ്ടും വന്ന് തുടങ്ങി. എം. ആര്‍. ഐ സ്കാന്‍ ചെയ്യാന്‍ ഡിസംബര്‍ ആദ്യം പറഞ്ഞതാണ്. പ്രൈവറ്റ് സ്കാന്‍ സെന്ററുകളില്‍ അതിന് 10000 ക ചെലവു വരും. എറണാകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ അതിന് 2500 മതി. അതിനാലാണ് രണ്ട് മാസം മുന്‍പ് ബുക്ക് ചെയ്ത് അവിടെ സ്കാനിങ്ങിന് “സീട്ടാക്കിച്ചത്”. കിട്ടിയ തീയതി ജനുവരി 27 ആയിപ്പോയി. ബിജു രമേശും, പിസി ജോര്‍ജ്ജും, ബാലകൃഷ്ണപിള്ളയും, മാണിയും ഉമ്മനും ഒക്കെ കൂടി വഴക്കിടുമെന്നും, അതിനെ ...

വര

മനമുണരുമ്പോൾ വര തെളിയുന്നു വരയതിലെൻ വഴി കാണുന്നൂ ഞാൻ നിങ്ങൾ വരക്കും വരയിൽ നില്‍ക്കാൻ മനസ്സിൻ കുതിരക്കില്ല മനസ്സ്. പടിപ്പുര കൊട്ടിയടച്ചെന്നേ നീ തറവാട്ടിൽ നിന്നാട്ടിയകറ്റീ അകറ്റിയതെന്തിനെ? ദേഹത്തിനെയോ, ഏവനുമുള്ളിൽ ഒരുപോലെരിയും ദീപത്തിനെയോ എന്നുടെയുള്ളീ മണ്ണിൽ തന്നെ മണ്ണിൻ  മണമെന്നുള്ളിൽ തന്നെ മണ്ണിനുമില്ല മനസ്സിനുമില്ലാ അതിരുകൾ ഭൂപട രചനയിൽ മാത്രം മണ്ണും വിണ്ണും അതിരുകളില്ലാ- തലിയും ദൂരത്താണെൻ സത്യം. വരയെ, വാക്കിനെ, സംഗീതത്തേ, കറയില്ലാത്തൊരു പ്രണയത്തേയും കൂച്ചുവിലങ്ങിൽ പൂട്ടാനുഴറും ചേരികളോട് ചേരാതേ നാം.