Posts

Showing posts with the label culture

പുസ്തക പരിചയം - ഏർളി ഇന്ത്യൻസ് - ടോണി ജോസഫ് Early Indians - Tony Joseph

Image
  2018ൽ പുറത്തിറങ്ങിയ “ഏർളി ഇന്ത്യൻസ്” ഒരു ചരിത്ര പുസ്തകമാണ്. എന്നാൽ ഇതിന്റെ രചയിതാവ് ശ്രീ ടോണി ജോസഫ് ഒരു ചരിത്രകാരനല്ല. അദ്ദേഹം ഒരു മാധ്യമ പ്രവർത്തകനാണ്. എന്നാൽ അഗാധമായ ചരിത്ര കൗതുകം അദ്ദേഹത്തെ പ്രേരിപ്പിച്ച് കൊണ്ടിരിക്കുന്നതിന്റെ ഫലമാണ് ഈ പുസ്തകം. ചരിത്രം ഒരുപജീവന മാർഗ്ഗമല്ലാത്തപ്പൊഴും, വശ്യമായ ഭാവനാസാദ്ധ്യതകളോടെ അത് നമ്മെ വലിച്ചടുപ്പിക്കുമെന്നത് എന്റെയും അനുഭവമാണ്. നിയമമാണ് ജീവസന്ധാരണോപാധിയെങ്കിലും വായനയിൽ ചരിത്രം എന്റെയും ഇഷ്ടവിഷയമാണ്.  നമ്മൾ ആര്? നാം എവിടെ നിന്ന് വന്നു? ലോകത്തിലെ മനുഷ്യർ തമ്മിൽ എന്തെങ്കിലും വിധത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവോ? എങ്കിൽ എങ്ങനെ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ തേടിയുള്ള ജ്ഞാനയാത്രയുടെ കൂടി ചരിത്രമാണ് ഈ പുസ്തകം.  ഒരോ ഭാരതീയനും - അല്ല ഒരോ മനുഷ്യനും -  നിർബന്ധമായി വായിച്ചിരിക്കേണ്ടതാണീ പുസ്തകം എന്ന് ഞാൻ കരുതുന്നു. നിങ്ങൾ അതിലെ ഉള്ളടക്കത്തോട് വിയോജിച്ചേക്കാം. എന്നിരിക്കിലും ഇത് എല്ലാവരും വായിക്കുക ഉചിതമാവും എന്ന് ഞാൻ കരുതുന്നു. വായിക്കാതെ തന്നെ വിയോജിക്കാൻ ഒരുമ്പെട്ടിരിക്കുന്നവരെ അവരുടെ പാട്ടിനു വിടുന്നു. ഈ കുറിപ്പ് അവർക്കുള്ളതല്ല.  ഇന്...

വോളന്റി നോൺ ഫിറ്റ് ഇഞ്ചുറിയ

Image
അപകടം അറിഞ്ഞ് കൊണ്ട്  അതിൽ തലവച്ചു കൊടുക്കുന്നവന്  നഷ്ടം സംഭവിച്ചതായി കരുതാൻ കഴിയില്ല. ആകയാൽ  നഷ്ടപരിഹാരത്തിന് അവകാശമില്ല. തലക്ക് വെളിവുള്ള പല കൂട്ടുകാരും (വീട്ടുകാരും)പറഞ്ഞതാണ്  പുലിമുരുകൻ തനി ത്രാഷാണ്  എന്ന്.   എന്നിട്ടും പോയി.  രണ്ടേ മുക്കാൽ മണിക്കൂർ  സഹിച്ചു.   നൂറു കോടിയിലേക്കൽപ്പം  ഞങ്ങളുടെ വകയായി  എറിഞ്ഞു. അമാനുഷിക ശക്തിയുള്ള നായകൻ.  10 - 12 വയസ്സുള്ളപ്പോൾ പുലിയെ ഓടിച്ച് തോൽപിച്ച്  വേലെറിഞ്ഞ് കൊല്ലുന്നവൻ.  അറസ്റ്റ് ചെയ്യാൻ വരുന്ന മുഷ്കരും വില്ലന്മാരുമായ പത്തോളം നിയമപരിപാലകരെ   ഒറ്റക്കിടിച്ച്  നിലംപരിശാക്കിക്കളയുന്നവൻ.  (അതു കഴിഞ്ഞ്  നേരെ ഡിജിപിയുടെ ഓഫീസിൽ ചെന്ന് കീഴടങ്ങി ഹീറോയിസം കാണിക്കുന്നില്ല. കാണികളോടത്രയും അനുകമ്പയുണ്ട്.)  വില്ലന്മാർ ഒരു കൂട്ടം.  സൗകര്യം പോലെ ചില വില്ലന്മാർ മറുകണ്ടം  ചാടി  നായകപക്ഷത്താകും.  അവിശ്വസനീയമായ കഥ.  അതു പോട്ടെ. കഥയല്ലേ.  ചോദ്യമില്ല.  കാർട്ടൂണാണെന്നോ,   സൈ ഫൈ  -  ആക്ഷൻ ഇനത്തിൽപ്പെടുന്...