Posts

Showing posts with the label സാമൂഹികം

ഹര്‍ത്താലിലെ ഹാലുകള്‍

Image
പൂക്കാട്ടുപടിക്കും ആലുവക്കും ഇടക്കുള്ള കുഞ്ഞാറ്റുകര എന്ന കുഞ്ഞ് കുഗ്രാമത്തില്‍ താമസിക്കുന്ന രാജന്(അസല്‍ പേരല്ല) രാഷ്ട്രീയമില്ല. വോട്ട് ചെയ്യാന്‍ തന്നെ മിനക്കെടാറില്ല. പ്ലംബിങ്ങ് പണിയാണ് വരുമാനമാര്‍ഗ്ഗം. അത് അസ്ഥിരവും ആപേക്ഷികവുമാണ്. അതു കൊണ്ടാണ് ഭാര്യ ദേവകിക്ക് രണ്ട് വര്‍ഷം മുന്‍പ് വന്ന തലച്ചുറ്റലിന് സ്ഥിരമായി കഴിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്ന് ഇടക്കൊക്കെ നിറുത്തേണ്ടി വരുന്നത്. ദേവകിക്ക് മാണിയേയും മോഡിയേയും തന്നെ നല്ല പരിചയമില്ല. നടക്കാനൊക്കെ പ്രയാസമുണ്ട്.(മുട്ടിലെ വാഷര്‍ പോയതാണെന്ന് രാജൻ. ഡോക്ടര്‍ അങ്ങിനെ പറഞ്ഞത്രേ.) നടക്കാനേ പ്രയാസമുള്ളു. സംസാരം നോണ്‍ സ്റ്റോപ്പാണ്. തലച്ചുറ്റല്‍ വീണ്ടും വന്ന് തുടങ്ങി. എം. ആര്‍. ഐ സ്കാന്‍ ചെയ്യാന്‍ ഡിസംബര്‍ ആദ്യം പറഞ്ഞതാണ്. പ്രൈവറ്റ് സ്കാന്‍ സെന്ററുകളില്‍ അതിന് 10000 ക ചെലവു വരും. എറണാകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ അതിന് 2500 മതി. അതിനാലാണ് രണ്ട് മാസം മുന്‍പ് ബുക്ക് ചെയ്ത് അവിടെ സ്കാനിങ്ങിന് “സീട്ടാക്കിച്ചത്”. കിട്ടിയ തീയതി ജനുവരി 27 ആയിപ്പോയി. ബിജു രമേശും, പിസി ജോര്‍ജ്ജും, ബാലകൃഷ്ണപിള്ളയും, മാണിയും ഉമ്മനും ഒക്കെ കൂടി വഴക്കിടുമെന്നും, അതിനെ ...

ക്വട്ടേഷന്‍സ്

ക്വൊട്ടേഷന്‍ എന്ന ഇംഗ്ലീഷ് പദത്തിന് ഇതുവരെ “ഏതെങ്കിലും വസ്തുവിന്റെ അഥവാ സേവനത്തിന്റെ നിലവിലുള്ള വില സൂചിപ്പിക്കുന്ന ഒരു പ്രസ്താവന” എന്നാണര്‍ത്ഥം. ഈ ഇംഗ്ലീഷ് പദത്തിന്റെ തദ്ഭവമായി മലയാളത്തില്‍ പ്രചരിക്കുന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്? ശബ്ദതാരാവലിയുടെ അടുത്ത പതിപ്പിലെങ്കിലും ഈ വാക്ക് ഉള്‍പ്പെടേണ്ടതാണെന്ന് തോന്നുന്നു. “പണത്തിനായി മറ്റൊരുവനെ ഹനിക്കുന്ന കച്ചവടം” എന്നോ മറ്റോ നിര്‍വചിക്കപ്പെട്ടേക്കാം ഈ വാക്ക്. കൂലിത്തല്ല് എന്ന നാടന്‍ പ്രയോഗത്തിനൊരു ഗമ പോര. തോട്ടി “സാനിട്ടറി വര്‍ക്കറും“, വഴിവാണിഭക്കാരന്‍ “ഡിറക്ട് മാര്‍ക്കറ്റിങ്ങ് ഏജന്റുമൊക്കെയായി“ മാന്യത നേടുന്നതു പോലെ, കൂലിത്തല്ല് ക്വട്ടേഷന്‍ എന്ന പേരില്‍ മാന്യത നേടുന്നു. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ തെറിക്കും മാന്യതയുണ്ട്. സമകാലീന കേരളത്തിന്റെ ഏറ്റവും വലിയ ഭയമായി മാറിയിരിക്കുന്നു ക്വട്ടേഷന്‍. എപ്പോള്‍ ആര് ആര്‍ക്കെതിരെ ഒരെണ്ണം നല്‍കും എന്ന് യാതൊരു ധാരണയുമില്ല. സ്ത്രീകളെ വഴിയിലിരുന്ന് അസഭ്യം (മാന്യമായ ഇംഗ്ലീഷില്‍ “കമന്റ്”) പറയുന്നതിനെ ചോദ്യം ചെയ്താല്‍, ലക്കും ലഗാനുമില്ലാതെ വാഹനമോടിക്കുന്നത് തടഞ്ഞാല്‍, അങ്ങനെ സര്‍വ സാധാരണമായി ഒരുവന്‍ ചെയ്തു പോകുന്ന ചെ...