Posts

Showing posts with the label കേരളം

ചില പിന്തിരിപ്പന്‍ ഹര്‍ത്താല്‍ ചിന്തകള്‍.

അങ്ങിനെ മറ്റൊരു ഹർത്താൽ കൂടി വന്ന് പോകുന്നു. കേരളീയർ വൈകിയുണർന്ന് - പല്ല് തേക്കാതെ ബെഡ് റ്റീയടിച്ച് - കുളിക്കാതെ ഭക്ഷണം കഴിച്ച് - ഡിറ്റി‌എച്ച് ചാനലിൽ  ഹർത്താൽ  ദിന ബ്ലോക്ക് ബസ്റ്റർ ചലചിത്രം കണ്ട് - മുന്നേകൂട്ടി വാങ്ങി വെച്ച ചിക്കനും ബിവറേജസും കഴിച്ച് - സസന്തോഷം  ഹർത്താൽ  കൊണ്ടാടി. ഹർത്താൽ  പാപമാണെന്നും,  ഹർത്താൽ  ആഹ്വാനം നിഷിദ്ധമായ കനിയാണെന്നും മറ്റും പ്രസംഗിച്ച ഹൈക്കോടതി സുപ്രീം കോടതി തുടങ്ങിയ ബൂര്‍ഷ്വാസ്ഥാപനങ്ങളെ തൃണവത്ഗണിച്ച് (ശുംഭവത്ഗണിച്ചെന്നും പറയാം) വിപ്ലവാവേശം മലയാളക്കരയിൽ അലയടിച്ചു. എന്നാൽ ഈ നല്ല ദിവസത്തിൽ ആനന്ദിക്കാൻ കഴിയാതെ പോയ ചില നിർഭാഗ്യവാന്മാരുണ്ട്. പോലീസ്, സർക്കാർ ഉദ്യോഗസ്ഥരിൽ ചിലർ, ജഡ്ജിമാർ എന്നിങ്ങനെ  ഹർത്താൽ  ദിനത്തിലും ജോലിക്ക് ഹാജരാകേണ്ടിവന്ന രണ്ടാംതരം പൌരന്മാരിൽ പാവപ്പെട്ട അഭിഭാഷകരും പെടുന്നു. കോടതി കൂടിയതല്ലേ. കച്ചേരിയിൽ പോകാതെ വയ്യല്ലോ... എന്ന് കരുതി ഒരിത്തിരി ഉൾക്കിടിലത്തോടെ തന്നെ ഞങ്ങൾ വാഹനങ്ങൾ നിരത്തിലിറക്കി. ഭരണഘടനാ ദൈവങ്ങൾ കാക്കട്ടെ എന്ന പ്രാർത്ഥനയോടെ. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചില്ലറ ബന്ദ് പോലെയല്ല. ഇന്ന...

ക്വട്ടേഷന്‍സ്

ക്വൊട്ടേഷന്‍ എന്ന ഇംഗ്ലീഷ് പദത്തിന് ഇതുവരെ “ഏതെങ്കിലും വസ്തുവിന്റെ അഥവാ സേവനത്തിന്റെ നിലവിലുള്ള വില സൂചിപ്പിക്കുന്ന ഒരു പ്രസ്താവന” എന്നാണര്‍ത്ഥം. ഈ ഇംഗ്ലീഷ് പദത്തിന്റെ തദ്ഭവമായി മലയാളത്തില്‍ പ്രചരിക്കുന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്? ശബ്ദതാരാവലിയുടെ അടുത്ത പതിപ്പിലെങ്കിലും ഈ വാക്ക് ഉള്‍പ്പെടേണ്ടതാണെന്ന് തോന്നുന്നു. “പണത്തിനായി മറ്റൊരുവനെ ഹനിക്കുന്ന കച്ചവടം” എന്നോ മറ്റോ നിര്‍വചിക്കപ്പെട്ടേക്കാം ഈ വാക്ക്. കൂലിത്തല്ല് എന്ന നാടന്‍ പ്രയോഗത്തിനൊരു ഗമ പോര. തോട്ടി “സാനിട്ടറി വര്‍ക്കറും“, വഴിവാണിഭക്കാരന്‍ “ഡിറക്ട് മാര്‍ക്കറ്റിങ്ങ് ഏജന്റുമൊക്കെയായി“ മാന്യത നേടുന്നതു പോലെ, കൂലിത്തല്ല് ക്വട്ടേഷന്‍ എന്ന പേരില്‍ മാന്യത നേടുന്നു. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ തെറിക്കും മാന്യതയുണ്ട്. സമകാലീന കേരളത്തിന്റെ ഏറ്റവും വലിയ ഭയമായി മാറിയിരിക്കുന്നു ക്വട്ടേഷന്‍. എപ്പോള്‍ ആര് ആര്‍ക്കെതിരെ ഒരെണ്ണം നല്‍കും എന്ന് യാതൊരു ധാരണയുമില്ല. സ്ത്രീകളെ വഴിയിലിരുന്ന് അസഭ്യം (മാന്യമായ ഇംഗ്ലീഷില്‍ “കമന്റ്”) പറയുന്നതിനെ ചോദ്യം ചെയ്താല്‍, ലക്കും ലഗാനുമില്ലാതെ വാഹനമോടിക്കുന്നത് തടഞ്ഞാല്‍, അങ്ങനെ സര്‍വ സാധാരണമായി ഒരുവന്‍ ചെയ്തു പോകുന്ന ചെ...