Posts

വര

മനമുണരുമ്പോൾ വര തെളിയുന്നു വരയതിലെൻ വഴി കാണുന്നൂ ഞാൻ നിങ്ങൾ വരക്കും വരയിൽ നില്‍ക്കാൻ മനസ്സിൻ കുതിരക്കില്ല മനസ്സ്. പടിപ്പുര കൊട്ടിയടച്ചെന്നേ നീ തറവാട്ടിൽ നിന്നാട്ടിയകറ്റീ അകറ്റിയതെന്തിനെ? ദേഹത്തിനെയോ, ഏവനുമുള്ളിൽ ഒരുപോലെരിയും ദീപത്തിനെയോ എന്നുടെയുള്ളീ മണ്ണിൽ തന്നെ മണ്ണിൻ  മണമെന്നുള്ളിൽ തന്നെ മണ്ണിനുമില്ല മനസ്സിനുമില്ലാ അതിരുകൾ ഭൂപട രചനയിൽ മാത്രം മണ്ണും വിണ്ണും അതിരുകളില്ലാ- തലിയും ദൂരത്താണെൻ സത്യം. വരയെ, വാക്കിനെ, സംഗീതത്തേ, കറയില്ലാത്തൊരു പ്രണയത്തേയും കൂച്ചുവിലങ്ങിൽ പൂട്ടാനുഴറും ചേരികളോട് ചേരാതേ നാം.

ചതി.. വന്‍ ചതി

ഹൊ! എന്തൊക്കെ സുന്ദരസ്വപ്നങ്ങളായിരുന്നു! എല്ലാം പോയില്ലേ. അല്ലേലും ഈ രാഷ്ട്രീയക്കാര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവരാ. എങ്കിലും മത തീവ്രവാദികള്‍ക്ക് പോലും ഇങ്ങിനെ ഉത്തരവാദിത്തമില്ലാതെയായാലോ! അയോദ്ധ്യാ വിധി വന്നാല്‍ കുറഞ്ഞതൊരു ഹര്‍ത്താലെങ്കിലും എല്ലാവരും പ്രതീക്ഷിച്ച് പോയി. പരിപാടികള്‍ മാറ്റിവച്ചു. കുപ്പിയും കോഴിയുമൊക്കെ റെഡിയായി. വിധി വന്നപ്പോള്‍ മുതല്‍ ടിവിയുടെ മുന്നിലാ... ആരെങ്കിലും ഒരു ബന്ദ് ആഹ്വാനം ചെയ്യണമല്ലോ. അല്ലെങ്കില്‍ ഒരു പൊതു പണിമുടക്ക്. കഷ്ടം. ലക്നൌ ഹൈക്കോടതി ഒരു വല്ലാത്ത പാര തന്നെയാ പണിഞ്ഞേ. ഇങ്ങിനെ എല്ലാവരെയും സമാധാനിപ്പിച്ചാണോ വിധിയെഴുതുന്നത്. ഇങ്ങിനെ പ്രശ്നം ഒത്തു തീര്‍പ്പാക്കാന്‍ അവിടെ പഞ്ചായത്ത് മെമ്പര്‍മാരാരുമില്ലേ... ഒരു ഹെഡ്‌കോണ്‍സ്റ്റബിളിനു വരുത്താവുന്ന ഒത്ത് തീര്‍പ്പ് വ്യവസ്ഥക്കാണോ ഹേ മൂന്ന് ഹൈക്കോടതി ജഡ്ജിമാര്‍ സമയം കളയുന്നത്? കോടതി എന്നൊക്കെ പറഞ്ഞാല്‍ കുറച്ച് വാശിയൊക്കെ വേണ്ടേ. എന്തായാലും അയോദ്ധ്യാവിധി ഹര്‍ത്താല്‍ കാത്തിരുന്ന (അതും ഒരു വെള്ളിയാഴ്ച ഹര്‍ത്താല്‍ - മൂന്ന് ദിവസം സ്കൂളൊക്കെ അവധിയായി സംഗതിയൊന്ന് ഗുമ്മായേനെ.) പാവം മലയാളിയുടെ വയറ്റത്തടിച്ച ലക്നൌ കോടതിക്കെതി...

ചില പിന്തിരിപ്പന്‍ ഹര്‍ത്താല്‍ ചിന്തകള്‍.

അങ്ങിനെ മറ്റൊരു ഹർത്താൽ കൂടി വന്ന് പോകുന്നു. കേരളീയർ വൈകിയുണർന്ന് - പല്ല് തേക്കാതെ ബെഡ് റ്റീയടിച്ച് - കുളിക്കാതെ ഭക്ഷണം കഴിച്ച് - ഡിറ്റി‌എച്ച് ചാനലിൽ  ഹർത്താൽ  ദിന ബ്ലോക്ക് ബസ്റ്റർ ചലചിത്രം കണ്ട് - മുന്നേകൂട്ടി വാങ്ങി വെച്ച ചിക്കനും ബിവറേജസും കഴിച്ച് - സസന്തോഷം  ഹർത്താൽ  കൊണ്ടാടി. ഹർത്താൽ  പാപമാണെന്നും,  ഹർത്താൽ  ആഹ്വാനം നിഷിദ്ധമായ കനിയാണെന്നും മറ്റും പ്രസംഗിച്ച ഹൈക്കോടതി സുപ്രീം കോടതി തുടങ്ങിയ ബൂര്‍ഷ്വാസ്ഥാപനങ്ങളെ തൃണവത്ഗണിച്ച് (ശുംഭവത്ഗണിച്ചെന്നും പറയാം) വിപ്ലവാവേശം മലയാളക്കരയിൽ അലയടിച്ചു. എന്നാൽ ഈ നല്ല ദിവസത്തിൽ ആനന്ദിക്കാൻ കഴിയാതെ പോയ ചില നിർഭാഗ്യവാന്മാരുണ്ട്. പോലീസ്, സർക്കാർ ഉദ്യോഗസ്ഥരിൽ ചിലർ, ജഡ്ജിമാർ എന്നിങ്ങനെ  ഹർത്താൽ  ദിനത്തിലും ജോലിക്ക് ഹാജരാകേണ്ടിവന്ന രണ്ടാംതരം പൌരന്മാരിൽ പാവപ്പെട്ട അഭിഭാഷകരും പെടുന്നു. കോടതി കൂടിയതല്ലേ. കച്ചേരിയിൽ പോകാതെ വയ്യല്ലോ... എന്ന് കരുതി ഒരിത്തിരി ഉൾക്കിടിലത്തോടെ തന്നെ ഞങ്ങൾ വാഹനങ്ങൾ നിരത്തിലിറക്കി. ഭരണഘടനാ ദൈവങ്ങൾ കാക്കട്ടെ എന്ന പ്രാർത്ഥനയോടെ. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചില്ലറ ബന്ദ് പോലെയല്ല. ഇന്ന...

തുറന്ന ഏട്, അതിലെ പശു

ഒടുവില്‍ ഭരണഘടനയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും കാവലാളായ ബഹു: സുപ്രീം കോടതി ജഡ്ജിമാര്‍ അവരുടെ ധനസ്ഥിതികള്‍ വ്യക്തമാക്കാന്‍ തീരുമാനിച്ചു. സമ്പത്ത് വിവരങ്ങള്‍ രേഖാമൂലം സുപ്രീം കോടതി രജിസ്ട്രാറെ അറിയിക്കുവാന്‍ തീരുമാനമായി. ശല്യക്കാരായ പൊതുജനങ്ങള്‍ക്ക് അതൊക്കെ കാണിച്ച് കൊടുക്കേണ്ട യാതൊരാവശ്യവും ഉള്ളതായി നീതിപീഠത്തിൽ വിരാജിക്കുന്നവര്‍ക്ക് തോന്നിയിട്ടില്ല. നമ്മുടെ ജനാധിപത്യത്തിന്റെ അപചയം പൊതുജനം ശല്യക്കാരനായതു തന്നെ. സ്വതന്ത്രമായ നീതിനിര്‍വഹണ സംവിധാനം ഏതൊരു ഭരണകൂടത്തിനും ആവശ്യമാണ്. നമ്മുടെ ഭരണഘടന അതുറപ്പ് നല്‍കാന്‍ വളരെയേറെ സംരക്ഷണം നമ്മുടെ ന്യായാധിപന്മാര്‍ക്ക് നല്‍കിയിട്ടുണ്ട്. പോരാത്ത സ്വാതന്ത്ര്യങ്ങള്‍ കാരണവരുടെ ‌‌‌‌സര്‍വ മുക്ത്യാര്‍ കിട്ടിയ അനന്തിരവനെ പോലെ കോടതി “സ്വയം എഴുതി” എടുത്തിട്ടുമുണ്ട്. നിയമനിര്‍മാണസംവിധാനത്തിലെ രാഷ്ട്രീയരാക്ഷസരില്‍ നിന്നും കാര്യനിര്‍വഹണസംവിധാനത്തിലെ ഉദ്യോഗദുഷ്പ്രഭുക്കന്മാരില്‍ നിന്നുമൊക്കെ അങ്ങിനെ നമ്മുടെ കോടതികള്‍ സര്‍വ സ്വതന്ത്രരായി. പോര... ഇനി പൊതുജനം എന്ന ഒരു ഭീഷണികൂടി നില നില്‍ക്കുന്നു കോടതിയുടെ സ്വാതന്ത്ര്യത്തിന്. അവരില്‍ നിന്നുകൂടി രക്ഷിക്കണം കറു...

ക്വട്ടേഷന്‍സ്

ക്വൊട്ടേഷന്‍ എന്ന ഇംഗ്ലീഷ് പദത്തിന് ഇതുവരെ “ഏതെങ്കിലും വസ്തുവിന്റെ അഥവാ സേവനത്തിന്റെ നിലവിലുള്ള വില സൂചിപ്പിക്കുന്ന ഒരു പ്രസ്താവന” എന്നാണര്‍ത്ഥം. ഈ ഇംഗ്ലീഷ് പദത്തിന്റെ തദ്ഭവമായി മലയാളത്തില്‍ പ്രചരിക്കുന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്? ശബ്ദതാരാവലിയുടെ അടുത്ത പതിപ്പിലെങ്കിലും ഈ വാക്ക് ഉള്‍പ്പെടേണ്ടതാണെന്ന് തോന്നുന്നു. “പണത്തിനായി മറ്റൊരുവനെ ഹനിക്കുന്ന കച്ചവടം” എന്നോ മറ്റോ നിര്‍വചിക്കപ്പെട്ടേക്കാം ഈ വാക്ക്. കൂലിത്തല്ല് എന്ന നാടന്‍ പ്രയോഗത്തിനൊരു ഗമ പോര. തോട്ടി “സാനിട്ടറി വര്‍ക്കറും“, വഴിവാണിഭക്കാരന്‍ “ഡിറക്ട് മാര്‍ക്കറ്റിങ്ങ് ഏജന്റുമൊക്കെയായി“ മാന്യത നേടുന്നതു പോലെ, കൂലിത്തല്ല് ക്വട്ടേഷന്‍ എന്ന പേരില്‍ മാന്യത നേടുന്നു. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ തെറിക്കും മാന്യതയുണ്ട്. സമകാലീന കേരളത്തിന്റെ ഏറ്റവും വലിയ ഭയമായി മാറിയിരിക്കുന്നു ക്വട്ടേഷന്‍. എപ്പോള്‍ ആര് ആര്‍ക്കെതിരെ ഒരെണ്ണം നല്‍കും എന്ന് യാതൊരു ധാരണയുമില്ല. സ്ത്രീകളെ വഴിയിലിരുന്ന് അസഭ്യം (മാന്യമായ ഇംഗ്ലീഷില്‍ “കമന്റ്”) പറയുന്നതിനെ ചോദ്യം ചെയ്താല്‍, ലക്കും ലഗാനുമില്ലാതെ വാഹനമോടിക്കുന്നത് തടഞ്ഞാല്‍, അങ്ങനെ സര്‍വ സാധാരണമായി ഒരുവന്‍ ചെയ്തു പോകുന്ന ചെ...

പുകയുന്ന ചിന്തകള്‍

ഇന്ന് ലോക പുകവലി വിരുദ്ധ ദിനമത്രെ. അര്‍ത്ഥവത്തായ എന്ത് സങ്കല്പത്തെയും ദിനാചരണമായി ചുരുക്കുന്നതിന്റെ മറ്റൊരു നിദര്‍ശനം. പതിനഞ്ചിനം കാ‍ന്‍സറുകള്‍ പുകവലിമൂലമുണ്ടാകുന്നുണ്ടത്രെ. വിവിധ ശ്വാസകോശ രോഗങ്ങള്‍. ഹൃദ്രോഗങ്ങള്‍. അങ്ങനെ അങ്ങനെ... രോഗം മാത്രം നല്‍കുന്ന ഒന്നാണ് പുക. ലോകത്ത് നടക്കുന്ന അഞ്ചിലൊരു മരണം പുകവലി മൂലമാണെന്ന് കണക്കാക്കുന്നു. (പുകവലിച്ചില്ലെങ്കിലും മരിക്കും. വലിച്ചാലും മരിക്കും. എന്നൊരു ന്യായമുണ്ട്. വലിക്കാതെ മരിക്കരുതോ എന്നൊരു മറു ചോദ്യവും.) മദ്യം പോലെയല്ല പുക. വലിക്കുന്നവനെ മാത്രമല്ല. മറ്റുള്ളവരെയും അത് രോഗിയാക്കുന്നു. പാസീവ് സ്മോക്കിങ്ങ് മൂലം അമേരിക്കയില്‍ 3000 പേര്‍ക്ക് ശ്വാസകോശാര്‍ബുദം ഉണ്ടാകുന്നത്രെ. 35000 മരണങ്ങള്‍ ഇതുമൂലം ഉണ്ടാകുന്നതായി പരിഗണിക്കുന്നു. പൊതു സ്ഥലങ്ങളില്‍ വലിക്കരുതെന്ന നടപ്പാക്കാന്‍ നമ്മുക്ക് കഴിയാതെ പോയ ആ ഹൈക്കോടതി വിധി... സുപ്രീം കോടതിയും ശരിവച്ചത്... അതീ ന്യായത്തിലാണ് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്. പുക വലിച്ചോളൂ... പുറത്തേക്ക് വിടരുത് എന്നൊരു നിയമം കൊണ്ടു വരുന്നതും നന്നെന്നെനിക്ക് തോന്നുന്നു. ഇത്രയൊക്കെ പ്രശ്നമുണ്ടാക്കുന്ന സിഗരറ്റിന്റെ ഉത്പാദനം തടയുക...

നമ്മുടെ മന്ത്രിമാര്‍.

കേന്ദ്ര മന്ത്രിസഭ രൂ‍പീകൃതമായിരിക്കുന്നു. വിജയിച്ച പാര്‍ട്ടികള്‍ക്കിടയില്‍ - ക്ഷമിക്കണം - വിജയികള്‍ക്കൊപ്പം നില്‍ക്കാമെന്നേറ്റ പാര്‍ട്ടികള്‍ക്കിടയില്‍ - മന്ത്രിസഭാസീറ്റുകള്‍ വിഭജിച്ചിരിക്കുന്നു. “കേരളത്തിനു“ കൂടുതല്‍ മന്ത്രിമാരെ കിട്ടിയെന്ന ആഘോഷങ്ങള്‍ അടങ്ങിയിട്ടില്ല. റെയില്‍ സഹ മന്ത്രി ഒരു കേരളീയനായതിനാല്‍ കേരളത്തിന്റെ വികസനസ്വപ്നങ്ങള്‍ ന്യായമായി പരിഗണിക്കപ്പെടുമെന്ന് നമ്മള്‍ സ്വപ്നം കാണുന്നു. റെയില്‍ മന്ത്രി അങ്ങ് ബംഗാളിലാണ്. അവര്‍ കല്‍ക്കത്തയില്‍ ചെന്നാണ് ചുമതലയേറ്റതത്രേ. ഒരോ സംസ്ഥാനങ്ങളില്‍ നിന്നും ജയിച്ച് കയറിയ മന്ത്രിമാര്‍ “ആ സംസ്ഥാനത്തിന്റെ“ മന്ത്രിമാരായി പരിഗണിക്കപ്പെടുന്നു. പാവം ഉത്തര്‍ പ്രദേശിനെ തഴഞ്ഞെന്നും കേള്‍ക്കുന്നു. ഭാരതത്തിന്റെ മന്ത്രിസഭ - അതിന്റെ കൂട്ടുത്തരവാദിത്തത്തില്‍ നടക്കുന്ന ഭരണം. ഇവിടെ എങ്ങനെ സംസ്ഥാനത്തിനു മാത്രമായി മന്ത്രിമാര്‍ ഉണ്ടാവുന്നു? സംസ്ഥാനത്തിന്റെ വികസനം അവിടെ നിന്നുള്ള മന്ത്രിമാര്‍ ഉണ്ടെങ്കില്‍ മാത്രം നടക്കുന്ന ഒന്നായി എങ്ങനെ നമ്മുടെ ഫെഡറല്‍ സംവിധാനം അധ:പതിച്ചു? ലോക സഭയും രാജ്യസഭയും ഒരു സംസ്ഥാനത്തിന്റെയോ, പ്രദേശത്തിന്റെയോ അല്ല. കേന്ദ്രമന്ത്രിസഭ മുഴു...